തിരക്ക് കുറക്കാൻ വാഹനങ്ങൾക്ക് കളർ കോഡുമായി മുംബൈ പോലീസ്

By Team Member, Malabar News
mumbai police
Ajwa Travels

മുംബൈ : നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന് വേണ്ടി വാഹനങ്ങൾക്ക് കളർ കോഡ് ഏർപ്പെടുത്തി മുംബൈ പോലീസ്. ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. അനാവശ്യ യാത്രകൾ നിയന്ത്രിക്കുകയാണ് കളർ കോഡ് ഏർപ്പെടുത്തിയതിലൂടെ അധികൃതർ ലക്ഷ്യം വച്ചിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങളിൽ ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള സ്‌റ്റിക്കറുകളാണ് പതിപ്പിക്കേണ്ടത്. ഇരുചക്ര വാഹനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. 6 ഇഞ്ച് വലിപ്പത്തിൽ വൃത്താകൃതിയിൽ വ്യക്‌തമായി കാണത്തക്ക വിധമുള്ള സ്‌റ്റിക്കർ ആളുകൾ സ്വന്തമായി തങ്ങളുടെ വാഹനങ്ങളിൽ ഒട്ടിക്കണം. ഇവ പോലീസ് വിതരണം ചെയ്യില്ല.

മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങളിലാണ് ചുവപ്പ് സ്‌റ്റിക്കർ ഒട്ടിക്കേണ്ടത്. വൈദ്യുതി, ടെലികോം, മാദ്ധ്യമങ്ങൾ എന്നിവയടക്കം അവശ്യ മേഖലയിലെ വാഹനങ്ങൾ മഞ്ഞ സ്‌റ്റിക്കർ പതിപ്പിക്കണം. കൂടാതെ പഴം, പച്ചക്കറി, പാൽ, പലചരക്ക്, ബേക്കറി ഉൽപന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ പച്ച സ്‌റ്റിക്കർ പതിപ്പിക്കണം.

Read also : തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE