ഭീകരാക്രമണ സാധ്യത; മുംബൈയിൽ സുരക്ഷ കർശനമാക്കി പോലീസ്

By News Desk, Malabar News
Potential for terrorist attacks; Police tighten security in Mumbai
Ajwa Travels

മുംബൈ: നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കർശന സുരക്ഷ. വിവിധ റെയിൽവേ സ്‌റ്റേഷനുകൾ പോലീസ് വലയത്തിനുള്ളിലാണ്. ഇവിടങ്ങളിൽ കർശന പരിശോധനയാണ് പോലീസ് നടത്തിവരുന്നത്. നാളെ ഖാലിസ്‌ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

പുതുവൽസര ദിനത്തിൽ ആക്രമണ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾ സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ മുംബൈ പോലീസ് കൂടുതൽ ഫോഴ്‌സിനെ വിന്യസിക്കും. 3000ത്തോളം പോലീസുകാരെ വിന്യസിക്കുമെന്ന് റെയിൽവേ പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

ദാദർ, മുംബൈ സെൻട്രൽ അടക്കമുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ശക്‌തമായ സുരക്ഷയൊരുക്കും. ഈ വർഷം മൂന്നാം തവണയാണ് മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ് ലഭിക്കുന്നത്. അവധിയിലുള്ള പോലീസുകാരോട് നാളെ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവും പോലീസ് നൽകിക്കഴിഞ്ഞു.

Also Read: വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE