ഇരുട്ടടി; രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിച്ചു

102 രൂപയാണ് വർധിച്ചത്. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ വില 1842 രൂപയായി.

By Trainee Reporter, Malabar News
commercial-lpg-price
Rep. Image
Ajwa Travels

ന്യൂഡൽഹി: ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില വർധിച്ചു. 102 രൂപയാണ് വർധിച്ചത്. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ വില 1842 രൂപയായി. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

സാധാരണ എണ്ണക്കമ്പനികൾ ഒന്നാം തീയതി വില പുതുക്കി നിശ്‌ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്ത വിപണിയിൽ ക്രൂഡ് ഓയിൽ വില ഉൾപ്പടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂടി വർധിപ്പിച്ചതെന്നാണ് വിവരം. ആവശ്യസാധനങ്ങളുടെ വിലവർധനവിന് പുറമെ പാചകവാതകത്തിന്റെ വില പലപ്പോഴായി വർധിപ്പിക്കുന്നത് ഹോട്ടൽ വ്യവസായത്തെ തന്നെ പ്രതിസന്ധിയിൽ ആകുമെന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്.

Most Read| വീണ്ടും ആക്രമണം; മണിപ്പൂരിൽ വേൾഡ് കുക്കി സോ ഇന്റലക്‌ച്വൽ കൗൺസിലിന് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE