കേന്ദ്ര സർവീസിലേക്കുള്ള ആദ്യ പൊതു പ്രവേശനപരീക്ഷ 2021ൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർവീസിലെ ഗ്രൂപ്പ് ബി, സി (നോൺ ടെക്‌നിക്കൽ) തസ്‌തികകളിലേക്കുള്ള പൊതു യോഗ്യതാപരീക്ഷകൾ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തും. കേന്ദ്ര മന്ത്രിസഭ ഇതുസംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഇതിന് വേണ്ടി നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി രൂപവൽക്കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. അടുത്ത വർഷം പകുതിയോടെയാവും ആദ്യത്തെ പൊതു യോഗ്യതാപരീക്ഷയെന്ന് കേന്ദ്ര പേഴ്‌സണൽകാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

പ്രാഥമികമായ സ്‌ക്രീനിംഗ് പരീക്ഷ മാത്രമാണിത്. ഈ പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ, ആർആർബി, ഐബിപിഎസ് തുടങ്ങിയവക്ക് സ്വതന്ത്ര്യമായ തിരഞ്ഞെടുപ്പ് രീതി അവലംബിക്കാവുന്നതാണ്.

Read also: വാക്‌സിനേഷൻ നിർബന്ധമില്ല; നിരസിക്കുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ; സ്‌പെയിൻ ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE