ഭാര്യയെ ശല്യം ചെയ്‌തതിന് പരാതി നൽകി; മലപ്പുറത്ത് യുവാവിന് മർദ്ദനം

By Web Desk, Malabar News
Complaint that a Plus One student was brutally beaten in Wayanad

മലപ്പുറം: ഭാര്യയെ ശല്യം ചെയ്‌തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദ്ദനമേറ്റത്. വണ്ടൂരിൽ വ്യവസായ സ്‌ഥാപനം നടത്തുന്ന യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്‌ഥിരമായി ശല്യം ചെയ്‌തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത്.

ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മർദ്ദിച്ചുവെന്നാണ് പരാതി. ഹാഷിം നൽകിയ പരാതിയിൽ പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

അക്രമികളെ ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്‌പി ഉറപ്പ് നൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also: പാലക്കാട് അനർട്ടിന്റെ സൗരോർജ പദ്ധതികളുടെ സ്‌പോട്ട് രജിസ്ട്രേഷൻ ഇന്ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE