കോടതി രേഖകൾ ചോർത്തിയെന്ന പരാതി; ബൈജു പൗലോസ് കോടതിയിൽ ഹാജരാകും

By News Desk, Malabar News
Actress Asssault Case
Representational Image
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.

കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ബൈജു പൗലോസിനോട് ഹാജരാകാൻ നിർദ്ദേശിച്ചത്. പ്രതിഭാഗം നൽകിയ ഹരജിയിലായിരുന്നു കോടതി നിർദ്ദേശം.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ പക്കലുണ്ടെന്ന് പ്രതി ദിലീപ് നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻ എന്ന നിർമാണ കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഇതേ ഉദ്യോഗസ്‌ഥൻ തന്നെയാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടാനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുള്ളതിനാൽ ഉടൻ തന്നെ ദൃശ്യങ്ങൾ കോടതിക്ക് കൈമാറാൻ ബൈജു പൗലോസിനോട് നിർദ്ദേശിക്കണമെന്നും അസാധാരണ ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു.

Most Read: വ്യാപക കൃഷിനാശം; ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു, ദുരിതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE