സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി

By Staff Reporter, Malabar News
complaint
കവുങ്ങിൻ തോട്ടം നശിപ്പിച്ച നിലയിൽ
Ajwa Travels

കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.

സംഭവത്തിന് പിന്നിൽ പ്രദേശ വാസികളായ ഒരു സംഘമാണ് എന്നാണ് ചാത്തുവിന്റെ ആരോപണം. നാദാപുരം എസ്ഐ രാംജിത്ത് പി ഗോപിയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

തന്റെ ഏക വരുമാന മാർഗം കൃഷിയാണെന്ന് പറഞ്ഞ ചാത്തു സംഭവവുമായി ബന്ധപ്പെട്ട് അക്രമികളുടെ പേര് സഹിതം നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വ്യക്‌തമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Malabar News: ആരാധനാലയങ്ങളിലെ നിയന്ത്രണം; തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE