ഡി രാജയെ വിമർശിച്ചു; കാനം രാജേന്ദ്രനെതിരെ പ്രതിഷേധം

By Syndicated , Malabar News
D Raja_Kanam Rajendran
Ajwa Travels

തിരുവനന്തപുരം: സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതിഷേധം. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. വിഷയത്തിൽ കാനം രാജേന്ദ്രനെതിരെ കെഇ ഇസ്‌മയിൽ പരാതി നൽകിയിട്ടുണ്ട്. പ്രസ്‌താവന ദേശീയ നേതൃത്വം ചർച്ച ചെയ്യും.

സംസ്‌ഥാന പോലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെ ഡി രാജ ന്യായീകരിച്ചിരുന്നു. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്‌ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് കാനം രാജേന്ദ്രൻ രാജക്കെതിരെ പ്രതികരിച്ചത്. കേരളത്തിലെ പോലീസ് യുപിയിലെ പോലെയല്ല. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നാണ് കാനം പറഞ്ഞത്.

Read also: ‘പഠിക്കാതെ എങ്ങനെയാണ് എതിർക്കുന്നത്’; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE