‘പഠിക്കാതെ എങ്ങനെയാണ് എതിർക്കുന്നത്’; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

By News Desk, Malabar News
Shashi Tharoor
Ajwa Travels

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സവാർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്ക് എതിർക്കാൻ കഴിയുകയെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ചോദിച്ചു.

കണ്ണൂർ യൂണിവേഴ്‌സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്‌തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്‌തകങ്ങളും നമ്മൾ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്‌ഞത അവയെ പരാജയപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്‌ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുസ്‌തകങ്ങളിൽ പലപ്രാവശ്യം സവർക്കറിന്റെയും ഗോൾവാക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതുകയും അവയെ വിമർശിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാക്കറുടെയും വിഡി സവാർക്കാരുടെയും പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയിലെ എംഎ സിലബസാണ് വിവാദമായത്. വിഷയത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്-

Must Read: പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികളുടെ കൂടെ പഠിക്കാനാവില്ല; താലിബാൻ പരിഷ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE