തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന നേതാക്കൾക്ക് എതിരായ ‘ഹരിത’ മുൻ ഭാരവാഹികളുടെ പരാതിയിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പോലീസിന്റെ ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സതീദേവി പറഞ്ഞു. ഈ മാസം 11ന് പരാതിക്കാരെയും എതിർകക്ഷികളെയും സിറ്റിംഗിൽ വിളിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
പരാതിയിൽ ഹരിത നേതാക്കൾ തിങ്കളാഴ്ച രാവിലെ 11 മണിക്ക് വനിതാ കമ്മീഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന വനിതാ കമ്മീഷന്റെ മെഗാ അദാലത്തിൽ ഹരിത നേതാക്കളുടെ മൊഴിയെടുക്കും.
ജൂണ്‍ 22ന് കോഴിക്കോട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പികെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
Most Read: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ബോളിവുഡ് ചലച്ചിത്ര നിർമാതാവിന്റെ വസതിയിൽ റെയ്ഡ്