മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര നിർമാതാവിന്റെ വസതിയിലും ഓഫീസിലും റെയ്‌ഡ് നടത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ വീട്ടിലും ഓഫീസിലുമാണ് എൻസിബി റെയ്ഡ് നടത്തിയത്.
കേസിൽ നേരത്തെ അറസ്‌റ്റിലായ അജിത് കുമാറിനെ ചോദ്യം ചെയ്‌തപ്പോഴാണ് ഖത്രിയുടെ പേര് ഉയർന്നുവന്നത്.
അതേസമയം കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെ 18 പേരാണ് ഇതുവരെ അറസ്‌റ്റിലായത്.
എന്‍സിബിയുടെ രഹസ്യ ഓപ്പറേഷനില്‍ ശനിയാഴ്‌ച വൈകിട്ടാണ് മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ എന്ന ആഡംബര കപ്പലിൽനിന്ന് പ്രതികളെ പിടികൂടിയത്. കപ്പലിൽ നടത്തിയ റെയ്ഡിൽ 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി, 1.33 ലക്ഷം രൂപ എന്നിവയാണ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തത്.
Most Read: അതിലെന്താണ് പ്രത്യേകത? പ്രിയങ്കയുടെ ‘വൃത്തിയാക്കൽ’ വീഡിയോക്ക് എതിരെ അസം മുഖ്യമന്ത്രി