എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് അറസ്‌റ്റിൽ

By News Desk, Malabar News
MSF State President about Haritha Complaint
Ajwa Travels

കോഴിക്കോട്: ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്‌റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്‌റ്റ്.

ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്‌ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്ന പരാതിയിൽ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ വഹാബ്, പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17നാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് നവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

Read Also: നിപയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ്; കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE