സംസ്‌ഥാനം സമ്പൂർണ ലോക്ക്‌ഡൗണിൽ; ദിവസ വേതനക്കാർക്ക് യാത്രാ പാസ്; വൈകിട്ടോടെ അപേക്ഷിക്കാം

By News Desk, Malabar News
kerala-lockdown
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്‌ഡൗൺ ഇന്ന് മുതൽ ആരംഭിക്കും. റസ്‌റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പാഴ്‌സൽ നൽകാം. വീടുകൾക്കുള്ളിലും കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ആവശ്യക്കാർക്ക് സാമൂഹിക അടുക്കള വഴിയും ജനകീയ ഹോട്ടൽ വഴിയും ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വീട്ടുജോലിക്കാർ, ദിവസ വേതന തൊഴിലാളികൾ തുടങ്ങിയ വിഭാഗക്കാർക്ക് ജോലിക്ക് പോകാനായി പ്രത്യേക യാത്രാ പാസ് നൽകുമെന്ന് പോലീസ് പറഞ്ഞു. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകിയാൽ മതിയാകും.

ഇന്നത്തെ യാത്രക്ക് സത്യവാങ് മൂലം കൈയ്യിൽ കരുതണമെന്നും പോലീസ് അറിയിച്ചു. അവശ്യ വിഭാഗത്തിലുള്ളവർക്ക് തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം. പച്ചക്കറി ചന്തകളിൽ പകുതി കടകൾ മാത്രമേ തുറക്കാവൂ എന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

Also Read: ഓക്‌സിമീറ്റർ ചലഞ്ചുമായി നജീബ് കാന്തപുരം; ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE