യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്

By Staff Reporter, Malabar News
Attempt to protect the image of the government
Yogi Adithyanth
Ajwa Travels

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഗംഗാ നദീതീരത്ത് വച്ചാണ് യുവാവ് പൂജ നടത്തിയത്. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെ അഞ്ച് പുരോഹിതരുടെ പരാതി പ്രകാരം അറസ്‌റ്റ് ചെയ്‌തെന്ന് എഎസ്‌പി സഞ്‌ജയ്‌ യാദവ് പറഞ്ഞു. ഗംഗാ തീരത്തുള്ള പച്‌റുഖ്യ ഘട്ടില്‍ വച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്‌ഥാപിച്ച് മരണാനന്തര ചടങ്ങായ പിണ്ഡ് ദാന്‍ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സമാധാന ലംഘനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എന്നാൽ ഉദ്യമത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട് ചെയ്‌തത്‌.

Read Also: സൗദിയിൽ നടന്ന ഡ്രോണ്‍ ആക്രമണം; ഇന്ത്യയിലെ ഇന്ധന വില വീണ്ടുമുയരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE