സൗദിയിൽ നടന്ന ഡ്രോണ്‍ ആക്രമണം; ഇന്ത്യയിലെ ഇന്ധന വില വീണ്ടുമുയരും

By Staff Reporter, Malabar News
saudi hauthi attack
Ajwa Travels

സൗദിഅറേബ്യ: ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ബാരലിന് ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വർധിച്ച് വില 70.82 ഡോളറായി. 2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ആക്രമണം മൂലം എണ്ണപ്പാടത്തിന് കേടുപാടുകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാൻ ഇടയാക്കിയത്. ഇന്ത്യയിലെ ഇന്ധന വിലയെയും ഇത് സാരമായി ബാധിക്കും.

സൗദി അരാംകോക്ക് കീഴിലെ സുപ്രധാന എണ്ണതുറമുഖത്തേക്ക് ആയിരുന്നു ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നത്. സൗദി ഊർജ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ചു റാസ് തനൂറ തുറമുഖത്തെ എണ്ണ ടാങ്കുകളിലൊന്നിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്.

സൗദി അറേബ്യയുടെ ഭൂരിഭാഗം എണ്ണഖനനവും ചരക്കു നീക്കവും നടക്കുന്ന കിഴക്കൻ പ്രവിശ്യയിലാണ് യമനിലെ ഹൂതികളുടെ ഡ്രോണുകളെത്തിയത്. ഇവയിലൊന്ന് ആകാശത്ത് വച്ച് തകർത്തു. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിൽ ഒന്നായ റാസ് തനൂറയിലെ എണ്ണകയറ്റുമതി തുറമുഖത്തേക്കായിരുന്നു രണ്ടാമത്തെ ആക്രമണം.

ആഗോള എണ്ണ വിതരണം തടസപ്പെടുത്തലും ആഗോള സമ്പദ്‌വ്യവസ്‌ഥയുടെ തകർച്ചയുമാണ് അക്രമികളുടെ ലക്ഷ്യമെന്ന് തുർക്കി അൽ മാലിക്കി വ്യക്‌തമാക്കിയിരുന്നു.

ഇന്നത്തെ ഇന്ത്യയിലെ ഉയർന്ന ഡീസൽ വില 88.60 ഇന്ത്യൻ രൂപയാണ്. ഇന്നത്തെ അസംസ്‌കൃത എണ്ണവില 70.82 ഡോളറും. എന്നാൽ 2010ന് മുൻപ് അസംസ്‌കൃത എണ്ണവില 148.93 ഡോളർ വരെ ഉയർന്നപ്പോഴും ഇന്ത്യയിലെ ഡീസൽ വില 40.10 ഇന്ത്യൻ രൂപയായിരുന്നു.

അഥവാ 1947 മുതൽ 2010 വരെയുള്ള 63 വർഷംകൊണ്ട് ഡീസൽ വില 40 രൂപയിലും 2014ൽ മോദി അധികാരത്തിൽ കയറുമ്പോൾ ഡീസൽ വില 57 രൂപയും ആയിരുന്നെങ്കിൽ ഇന്നത് അഥവാ 2014 മുതൽ 2021 വരെയുള്ള 7 വർഷംകൊണ്ട് 88.60 ഇന്ത്യൻ രൂപയിലെത്തി. വെറും ആറ് വർഷംകൊണ്ട് 30 രൂപയിലധികമാണ് വർധനവ് ഉണ്ടായത്.

അതേസമയം സംഭവത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിക്കുകയാണ്. ഇന്ത്യയിലും ഇന്ധനവില ഉയരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്ത് ഇന്ധന വിലയുടെ കുതിപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി അവസാനിച്ചിരിന്നു എങ്കിലും നിലവിലെ സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടാനുള്ള സാധ്യതയും ശക്‌തമാണ്.

Read Also: എൻഡിഎ വിട്ട വിജയകാന്ത് മൂന്നാം മുന്നണിയിലേക്ക്; നാളെ പ്രഖ്യാപനമെന്ന് കമൽഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE