എംജി സർവകലാശാല കലോൽസവത്തിനിടെ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥന് പരിക്ക്

By Trainee Reporter, Malabar News
mg-university-syndicate
Ajwa Travels

പത്തനംതിട്ട: എംജി സർവകലാശാല കലോൽസവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മൽസരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. കെഎപി മൂന്നിലെ പോലീസ് ഉദ്യോഗസ്‌ഥനായ മോഹന കൃഷ്‌ണനാണ് പരിക്കേറ്റത്.

മർദ്ദനത്തിൽ ഇയാളുടെ കീഴ്‌ ചുണ്ടിൽ മുറിവേറ്റിട്ടുണ്ട്. അതേസമയം, പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഉദ്യോഗസ്‌ഥനെ കല്ല് കൊണ്ട് ഇടിച്ച കെഎസ്‌യു പ്രവർത്തകൻ ഹാഫിസ് ആണ് പിടിയിലായത്. പത്തനംതിട്ടയിൽ ഇന്നലെയാണ് എംജി സർവകലാശാല കലോൽസവത്തിന് തുടക്കമായത്.

ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മൽസരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കലോൽസവം നടക്കുന്നത്. 262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർഥികൾ, 7 വേദികൾ, ചടങ്ങിന് നിറം പകരാൻ സിനിമാ താരങ്ങൾ എന്നിങ്ങനെയാണ് മേളയുടെ സവിശേഷതകൾ. ഈ മാസം അഞ്ചിന് കലോൽസവം അവസാനിക്കും.

Most Read: പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE