രാജ്യസഭാ സീറ്റിൽ ആശയക്കുഴപ്പം; ലീഗിന്റെ നിർണായക യോഗം ഇന്ന്

ലോക്‌സഭാ സ്‌ഥാനാർഥി പ്രഖ്യാപനവും ഇന്നുണ്ടാകും

By Trainee Reporter, Malabar News
Muslim League
Ajwa Travels

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിന്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്‌ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മൽസരിച്ചേക്കും.

പൊന്നാനിയിൽ അബ്‌ദു സമദ് സമദാനിക്കാണ് സാധ്യത കൂടുതലെങ്കിലും തീരുമാനമായിട്ടില്ല. അതേസമയം, രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്‌ചിതത്വം തുടരുകയാണ്. പിഎംഎ സലാം, പികെ ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. എന്നാൽ, അന്തിമതീരുമാനമായില്ല.

മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിന്ന ലീഗിന് മുന്നിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഉറച്ച നിലപാട് ലീഗ് അറിയിച്ചിട്ടില്ല. 27ന് പാണക്കാട് നേതൃയോഗം ചേർന്ന് അന്തിമതീരുമാനം അറിയിക്കുമെന്നാണ് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്‌ഥലത്ത്‌ ഇല്ലാത്തതിനാൽ അദ്ദേഹം എത്തിയ ശേഷം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Most Read| ടിപി വധക്കേസ്; ശിക്ഷ ഉയർത്തി ഹൈക്കോടതി- പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE