‘ഐ ആം രാഹുല്‍’; ട്വിറ്ററിൽ കോൺഗ്രസിന്റെ പുതിയ ക്യാംപയിൻ

By Syndicated , Malabar News
Congress_Twitter_Rahul_Gandhi
Ajwa Travels

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ അക്കൗണ്ടും ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ ആം രാഹുല്‍ എന്ന ഹാഷ്‌ടാഗിനൊപ്പം പുതിയ ക്യാംപയിൻ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് തങ്ങള്‍ ട്വിറ്ററിനെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് പോസ്‌റ്റ് ചെയ്‌തത്‌.

“ഞങ്ങളുടെ അക്കൗണ്ടുകളും ലോക്ക് ചെയ്യൂ, നിങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളെ തടയാന്‍ ഒന്നിനുമാവില്ല”- ട്വീറ്റില്‍ പറയുന്നു.

ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ് അറിയിച്ചത്. ഡെൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെയായിരുന്നു ഈ നടപടി. രാഹുലിന്റെ പ്രസ്‌തുത ട്വീറ്റിന് എതിരെ കേസ് എടുക്കുകയും വ്യാപക വിമർശനം ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ ഈ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. കമ്പനിയുടെ നിയമത്തിന് എതിരാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഇത് നീക്കം ചെയ്‌തിരുന്നത്‌.

Read also: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE