പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി

By Syndicated , Malabar News
mallaraeddy minister
Ajwa Travels

ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ തീര്‍ച്ചയായും പിടികൂടുമെന്നും തുടർന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ ഉടൻ സന്ദര്‍ശിക്കുമെന്നും കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 9ന് സൈദാബാദിലാണ് ആറു വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ഫോട്ടോകള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നൽകുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ അയല്‍വാസിയായ രാജുവിന്റെ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.

Read also: ട്രിബ്യൂണൽ നിയമനങ്ങൾ തന്നിഷ്‌ട പ്രകാരമെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE