രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു

By Desk Reporter, Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതിന്റെ കാരണം വ്യക്‌തമാക്കാതെയാണ് ട്വിറ്റർ ഇത് പുനഃസ്‌ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്നാണ് ട്വിറ്ററിന്റെ പ്രതികരണം.

ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ് അറിയിച്ചത്. ഡെൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെയായിരുന്നു ഈ നടപടി. രാഹുലിന്റെ പ്രസ്‌തുത ട്വീറ്റിന് എതിരെ കേസ് എടുക്കുകയും വ്യാപക വിമർശനം ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ ഈ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. കമ്പനിയുടെ നിയമത്തിന് എതിരാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഇത് നീക്കം ചെയ്‌തിരുന്നത്‌.

എന്നാൽ, ഈ കാരണത്താലാണോ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിരുന്നത്‌ എന്ന് വ്യക്‌തമല്ല.

Most Read:  ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE