‘ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷയില്ല’; ഗുലാം നബി ആസാദ്

By Staff Reporter, Malabar News
MALABARNEWS-GHULAM-NABI
Ghulam Nabi Azad
Ajwa Travels

ന്യൂഡെൽഹി: ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിന് താഴേതട്ടിലെ ബന്ധങ്ങൾ നഷ്‌ടപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം തന്നെ ഫൈവ് സ്‌റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. ചൊവ്വാഴ്‌ചയാണ് ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേരുന്നത്. മുതിർന്ന നേതാവ് മധുസൂദനൻ മിസ്‌ത്രിയാണ് സമിതിയുടെ തലവൻ. വോട്ടെടുപ്പിന് ഡിജിറ്റൽ ഐഡി ഏർപ്പെടുത്തുന്ന കാര്യവും സമിതി പരിഗണിക്കുന്നുണ്ട്.

നേരത്തെ ബിഹാർ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുതിർന്ന നേതാവ് കപിൽ സിബലും പാർട്ടിക്ക് എതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ബിജെപിക്ക് എതിരായ ക്രിയാത്‌മക പ്രതിപക്ഷമാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദേശീയ അദ്ധ്യക്ഷ സ്‌ഥാനം ഒഴിച്ചിട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് നേതൃനിരയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി ഒരുങ്ങുന്നത്.

Read Also: മതവികാരം വൃണപ്പെടുത്തി; നെറ്റ്ഫ്ളിക്‌സിന്റെ ‘എ സ്യൂട്ടബിൾ ബോയ്’ വിവാദത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE