മതവികാരം വൃണപ്പെടുത്തി; നെറ്റ്ഫ്ളിക്‌സിന്റെ ‘എ സ്യൂട്ടബിൾ ബോയ്’ വിവാദത്തിൽ

By Staff Reporter, Malabar News
MALABARNEWS-SUITABLE
Representational Image
Ajwa Travels

ഭോപ്പാൽ: മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് നെറ്ഫ്ളിക്‌സ് വെബ് സീരീസായ എ സ്യൂട്ടബിൾ ബോയ്‌ക്ക് എതിരെ ബിജെപിയുടെ പ്രതിഷേധം. മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോട്ടം മിശ്രയാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. യുവമോർച്ച ദേശീയ പ്രസിഡണ്ട് ഗൗരവ് തിവാരിയുടെ പരാതി ചൂണ്ടിക്കാട്ടിയാണ് മിശ്ര നടപടി ആവശ്യപ്പെട്ടത്.

ഹിന്ദു സ്‌ത്രീയും, മുസ്‌ലിം യുവാവും ക്ഷേത്രത്തിൽ വച്ച് ചുംബന രംഗങ്ങളിൽ ഏർപ്പെടുന്നത് ഹിന്ദു വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ലവ് ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും ഗൗരവ് തിവാരി ട്വീറ്റിലൂടെ പറയുന്നു. നെറ്റ്ഫ്ളിക്‌സ് ലവ് ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നു, അതിനാൽ നടപടി സ്വീകരിക്കണം എന്നതാണ് ആവശ്യം.


ഇതിന് പിന്നാലെയാണ് നരോട്ടം മിശ്രയും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നത്. ‘ സംഭവവുമായി ബന്ധപ്പെട്ട് പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്, ഇത്തരം രംഗങ്ങൾക്ക് ഉൾപ്പെടുത്തിയതിന് നെറ്റ്ഫ്ളിക്‌സിന് എതിരെയും, സീരീസിന്റെ അണിയറ പ്രവത്തകർക്ക് എതിരെയും നടപടിക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്‌’ മിശ്ര പറഞ്ഞു.

വിക്രം സേത്തിന്റെ നോവലിനെ അടിസ്‌ഥാനമാക്കി മീര നായർ ഒരുക്കിയ വെബ് സീരീസാണ് ‘എ സ്യൂട്ടബിൾ ബോയ്‘. ശക്‌തമായ പ്രമേയം കൈകാര്യം ചെയ്യുന്ന സീരീസിൽ ഇഷാൻ ഖട്ടാർ, തബു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്.

ഒക്‌ടോബർ 23നാണ് ഇത് പ്രദർശനത്തിന് എത്തിയത്. സ്വാതന്ത്രാനന്തര ഭാരതത്തിലെ കുറച്ചു കുടുംബങ്ങളും അവർക്കിടയിലെ വിഷയങ്ങളും പറയുന്ന ചിത്രം നേരത്തെ തന്നെ സംഘ പരിവാറിന്റെ കണ്ണിലെ കരടായിരുന്നു.

Read Also: ഗോസംരക്ഷണത്തിന് ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE