ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഗോക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ‘പശു കാബിനറ്റി’ന്റെ ആദ്യ യോഗം ഭോപ്പാലില്‍ വെച്ച് ചേര്‍ന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പശുക്കളുടെ സംരക്ഷണത്തിനും മറ്റുമായി ‘മന്ത്രി പരിഷത്ത് സമിതി’രൂപീകരിക്കുമെന്ന് അറിയിച്ചു.
‘ഗോ സംരക്ഷണത്തിനും അവയുടെ ഉന്നമനത്തിനുമായി മൃഗങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് മന്ത്രി പരിഷത്ത് സമിതി രൂപീകരിക്കും. ഈ പ്രശ്‌നം മൃഗസംരക്ഷണ വകുപ്പിന് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയില്ല’, മുഖ്യമന്ത്രി പറഞ്ഞു.
Read Also: വീട്ടില്‍ ലഹരിമരുന്ന് കണ്ടെത്തിയ കേസ്; ഭാരതി സിങ്ങും ഭര്‍ത്താവും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍
പശുക്കളുടെ ക്ഷേമ ആവശ്യങ്ങള്‍ക്കായി അധിക ഫണ്ട് സ്വരൂപിക്കുന്നതിന് ‘ഗോസേവാ കര്‍’ (ഗോ സെസ്) ചുമത്തുന്നത് പരിഗണിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ സര്‍ക്കാര്‍ ഫണ്ട് സൃഷ്‌ടിക്കുന്നതിനൊപ്പം പശു സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.