കോവിഡ് ബാധിച്ച് കോൺഗ്രസ് എംപി അന്തരിച്ചു

By Staff Reporter, Malabar News
rajeev-satav
രാജീവ് സാതവ്
Ajwa Travels

മുംബൈ: കോവിഡ് ബാധിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. 46 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് പൂനെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം.

ഗുരുതരാവസ്‌ഥയിൽ ആയതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഏപ്രിൽ 20നാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു രാജീവ് സാതവ്. രാജീവിന്റെ മരണം കനത്ത നഷ്‌ടമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനവും സ്‌നേഹവും അറിയിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസിന്റെ മുൻ‌നിര യോദ്ധാവായ രാജീവിന്റെ നഷ്‌ടം നികത്താൻ ആവാത്തതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. നിരവധിപേർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Read Also: സ്‌പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE