കൈക്കൂലി വാങ്ങി രാജ്യത്തെ വിറ്റത് കോൺഗ്രസ്; മറുപടിയുമായി ധനമന്ത്രി

By Staff Reporter, Malabar News
nirmala sitharaman
ധനമന്ത്രി നിർമല സീതാരാമൻ
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്‌തതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചിരുന്നത്. പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും, ഇന്ത്യയുടെ രത്നങ്ങളെയാണ് മോദി സർക്കാർ വിറ്റു തുലയ്‌ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്‌തികൾ വിറ്റഴിക്കാനാണ് ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി റോഡുകൾ, റെയിൽവേ, വിമാനത്താവളം, ഗ്യാസ് ലൈനുകൾ എന്നിവ ഉൾപ്പെടെ പത്തിലധികം മേഖലകളിൽ നിന്നുള്ളയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.

Read Also: മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE