തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്‍

By Syndicated , Malabar News
Shabnam_Afsal_Malabar news
Ajwa Travels

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ ഒരുങ്ങി ദമ്പതികള്‍. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളായ എ മുഹമ്മദ് അഫ്‌സൽ-പിപി ശബ്‌നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്ക് കതിരൂര്‍ ഡിവിഷനിലാണ് അഫ്‌സൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ശബ്‌നം പാനൂര്‍ മുനിസിപ്പാലിറ്റിയിലേക്കും. കന്നി മല്‍സരത്തിന് ഇറങ്ങുന്ന ഇരുവരും പ്രചാരണം തുടങ്ങി.

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാനായിരുന്ന കതിരൂര്‍ സ്വദേശി അഫ്‌സല്‍ നിലവില്‍ ഡിവൈഎഫ്‌ഐ സംസ്‌ഥാന കമ്മിറ്റി അംഗമാണ്. എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. പുല്ലൂക്കര മുക്കില്‍പീടിക സ്വദേശിനിയായ ശബ്‌നം മാഹി ശ്രീനാരായണ കോളേജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ്. പാനൂര്‍ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡിലാണ് ശബ്‌നം ജനവിധി തേടുന്നത്.

Read also: കോവിഡ് സെന്ററായ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE