പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി

By Desk Reporter, Malabar News
kerala police_2020 Aug 19
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് ‘കോവിഡ് പോരാളി ‘ പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം.

റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട പോലീസുകാർക്കാണ് അംഗീകാരം. കോവിഡ് പ്രതിരോധനടപടികൾക്ക് കൂടുതൽ പ്രചോദനമാകാൻ നടപടി സഹായകരമാവും എന്നാണ് പ്രതീക്ഷ. ഒരു മാസമെങ്കിലും കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ട പോലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ജില്ലാപോലീസ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് ജോലിഭാരം കൂടിയിട്ടും റിസ്ക് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയ നടപടി പോലീസുകാർക്കിടയിൽ വലിയ തോതിൽ എതിർപ്പിനിടയാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇതുപോലൊരു പരിപാടിയിലൂടെ പോലീസുകാർക്ക് ആത്മവിശ്വാസം നൽകാൻ തലപ്പത്തു നിന്നും തീരുമാനം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE