കോവിഡ്; ഡെല്‍ഹിയില്‍ 381 പേർക്ക് രോഗബാധ, കേസുകള്‍ കുറയുന്നു

By Staff Reporter, Malabar News
delhi-covid
Representational Image
Ajwa Travels

ന്യൂഡെൽഹി: ഞായറാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡെൽഹിയിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി 0.5 ശതമാനമായി കുറഞ്ഞു.

34 മരണവും ഇന്ന് രാജ്യതലസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. മരണനിരക്ക് 1.72 ശതമാനമാണ്. 24,591 പേർക്കാണ് ഇതുവരെ ഡെൽഹിയിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതുവരെ 1,97,58,315 സാമ്പിളുകളാണ് ഇവിടെ പരിശോധിച്ചത്. ഇന്ന് 76,857 പേരിലാണ് ടെസ്‌റ്റ് നടത്തിയത്.

നിലവിൽ 5889 സജീവ കേസുകളാണ് ഡെൽഹിയിലുള്ളത്. ഇതുകൂടാതെ 2,327 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം നേരിടാനുളള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. ഡെൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എങ്കിലും അനാവശ്യയാത്രകൾക്ക് നിരോധനമുണ്ട്. തിങ്കളാഴ്‌ച മുതൽ ഡെൽഹി മെട്രോ ഉൾക്കൊളളാൻ കഴിയുന്നതിന്റെ 50 ശതമാനം യാത്രക്കാരുമായി സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: നാളെ മുതൽ മൂല്യനിര്‍ണയ ക്യാംപുകൾ; അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE