ലോകത്ത് കോവിഡ് കേസുകൾ ഉയർന്നുതന്നെ; 20.75 കോടി പിന്നിട്ട് രോഗബാധിതർ

By Staff Reporter, Malabar News
world- covid cases
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 20 കോടി 75 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട് ചെയ്‌തത്‌.

43.67 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി ലോകത്താകമാനം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 18 കോടി 60 ലക്ഷം പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്.

അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും ലോകത്ത് ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. 24 മണിക്കൂറിനിടെ 70,000ത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. യുഎസില്‍ മൂന്ന് കോടി 74 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 6.37 ലക്ഷം പേര്‍ മരണപ്പെട്ടു.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 38,667 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 478 കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടു. നിലവില്‍ 3.87 ലക്ഷം പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്. അതേസമയം ആകെ മരണം 4.30 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ രോഗമുക്‌തി നേടിയത് മൂന്ന് കോടി 13 ലക്ഷം പേരാണ്. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്‌ഥാനത്താണ് ബ്രസീൽ. ഇതുവരെ 2,03,50,142 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്.

Most Read: ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് വീഡിയോ; നടി മീര മിഥുന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE