സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു

By News Bureau, Malabar News
kerala-covid
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളിൽ വീണ്ടും വർധന. 2271 പേർക്കാണ് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്.

എറണാകുളം ജില്ലയിലാണ് രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിരിക്കുന്നത്. 622 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കൂടാതെ കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്.

അതേസമയം പല സംസ്‌ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകൾ ഉയരുകയാണ്. ഡെൽഹി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്‌ഥാനങ്ങളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

നിലവിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. രോഗബാധിതരുടെ ക്വാറന്റെയ്ൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പടെ ഉറപ്പാക്കാനും കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നാലായിരത്തിന് മുകളിലാണ്.

Most Read: പ്രവാചക നിന്ദ; അപലപിച്ച് മലേഷ്യയും, ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE