റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരേക്കാൾ കൂടുതലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതർ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 65 പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. 38 പേർക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്.
രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 5,48,368 ആയി ഉയർന്നു. ഇതിൽ 5,37,376 ആളുകളും നിലവിൽ രോഗമുക്‌തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2 പേർ കോവിഡിനെ തുടർന്ന് മരിച്ചതോടെ ആകെ കോവിഡ് മരണം 8,782 ആയി ഉയർന്നു. അതേസമയം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 70 ആണ്.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നവരുടെ ഒഴികെ ബാക്കിയുള്ള ആളുകളുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമായി തുടരുകയാണെന്ന് അധികൃതർ വ്യക്‌തമാക്കി. 98 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്. കോവിഡ് മരണനിരക്ക് 1.6 ശതമാനമായും തുടരുകയാണ്.
Read also: പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി