കോവിഡ് രണ്ടാം തരംഗം: ഏറ്റവും കൂടുതൽ രോഗബാധിതർ 21-30 വയസ് വരെയുള്ളവർ; ആരോഗ്യമന്ത്രി

By Team Member, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 21നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് 21നും  30നും ഇടയിൽ പ്രായമുള്ള 2,61,232 ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌. നിയമസഭയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

31നും 40നും ഇടയിൽ പ്രായമുള്ള ആളുകളാണ് രോഗബാധിതരായവരുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനത്ത് തുടരുന്നത്. സംസ്‌ഥാനത്ത് 31നും 40നും ഇടയിൽ പ്രായമുള്ള 2,52,935 പേർക്കാണ് രണ്ടാം തരംഗത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 41നും 50നും ഇടയിൽ പ്രായമുള്ള 2,33,126 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടുള്ളത്‌ 81 മുതൽ 90 വയസ് വരെ ഉള്ളവർക്കാണ്. ഈ പ്രായപരിധിയിലുള്ള 17,105 ആളുകൾക്കാണ് സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 502 പേർ ഇതുവരെ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

Read also : കോവിഡ് കർഫ്യൂ; ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE