തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം ആരംഭിച്ചു. സർക്കാരിന്റെ റിലീഫ് വെബ്സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് ധനസഹായം നല്കി തുടങ്ങിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന് അറിയിച്ചു.
www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സ്വീകരിച്ചത്.
50,000 രൂപയാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നത്. സമര്‍പ്പിച്ച അപേക്ഷയുടെ തൽസ്ഥിതി അറിയാനുള്ള സംവിധാനവും വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Most Read: അട്ടപ്പാടി സന്ദര്‍ശനം ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍; ആരോഗ്യമന്ത്രി