24 മണിക്കൂറിനിടെ 27,071 പുതിയ കേസുകൾ; ആകെ മരണം ഒരുലക്ഷം കടന്നു

By News Desk, Malabar News
india covid_malabar news
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയി. 30,000ത്തിൽ താഴെ കേസുകളാണ് ഇന്നും രേഖപ്പെടുത്തിയത്. 27,071 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഡിസംബർ മാസത്തിൽ ഇത് മൂന്നാം തവണയാണ് കോവിഡ് ബാധിതരുടെ എണ്ണം 30,000ത്തിൽ താഴെയാകുന്നത്.

336 കോവിഡ് മരണങ്ങൾ കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,43,355 ആയി. 3,52,586 സജീവ കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.

ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 93,88,159 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഞായറാഴ്‌ച വരെ 15,45,66,990 കോവിഡ് പരിശോധനകൾ രാജ്യത്ത് നടന്നു. ദേശീയ രോഗമുക്‌തി നിരക്ക് 94.98 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.45 ശതമാനമാണ്.

Read also: കര്‍ഷക സമരം; പ്രതിരോധം ശക്‌തമാക്കാന്‍ കൂടുതല്‍ പോലീസ് സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE