വിപണിയിലും കോവിഡ് എഫക്‌ട്; സെൻസെക്‌സ് ഇന്ന് 154 പോയിന്റ് നഷ്‌ടത്തിൽ

By Staff Reporter, Malabar News
MALABARNEWS-STOCK
Representational Image
Ajwa Travels

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. ആഗോള സാമ്പത്തിക വിഷയങ്ങളും, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ കൂടിയതും, വാക്‌സിൻ വിതരണത്തിലെ തടസവുമാണ് വിപണിയെ ബാധിച്ചത്.

സെൻസെക്‌സ് 155 പോയന്റ് നഷ്‌ടത്തിൽ 19,591 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് താഴ്ന്ന് 14,835 നിലവാരത്തിലുമെത്തി.

ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്‌ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ. റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

Read Also: വിൽപനയിൽ വൻ കുതിപ്പുമായി ടാറ്റാ മോട്ടോഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE