വിൽപനയിൽ വൻ കുതിപ്പുമായി ടാറ്റാ മോട്ടോഴ്‌സ്

By Staff Reporter, Malabar News
MALABARNEWS-TATA
Representatioanal Image
Ajwa Travels

ന്യൂഡെൽഹി: ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്‌സ് കുതിക്കുന്നു. 2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാർച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 505 ശതമാനം അധിക വളര്‍ച്ചയാണ് വില്‍പ്പനയില്‍ ടാറ്റാ മോട്ടോഴ്‌സ് നേടിയിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പന വളര്‍ച്ചയാണു മാര്‍ച്ചിലും ജനുവരി-മാര്‍ച്ച് പാദത്തിലും കമ്പനി നേടിയിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. കഴിഞ്ഞ മാസം ആകെ 66,609 യൂണിറ്റ് വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ ടാറ്റ വില്‍പ്പന നടത്തിയത്. 2020 മാര്‍ച്ച് മാസത്തിലെ ആകെ വാഹന വില്‍പ്പന 11,012 യൂണിറ്റുകൾ മാത്രമായിരുന്ന സ്‌ഥാനത്താണിത്.

യാത്രാവാഹന വിഭാഗത്തില്‍ കമ്പനിയുടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പനയാണിതെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ സഫാരി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ മികച്ച പ്രകടനമാണ് യാത്രാവാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സിന് മികച്ച വില്‍പ്പന നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നാണ് വിലയിരുത്തുന്നത്.

Read Also: കയറ്റുമതി നിർത്തൂ, വാക്‌സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE