ഇനി ‘ടാറ്റ.കാർസ്’; പേരിൽ മാറ്റവുമായി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യൻ ജനങ്ങൾ വർഷങ്ങളായി ടാറ്റയുടെ കാറുകളെ ടാറ്റ കാർസ് എന്ന് തന്നെയാണ് സാധാരണയായി വിളിക്കാറുള്ളതെന്നും ആ പേര് ഇപ്പോൾ ഔദ്യോഗികമായി സ്വീകരിക്കുകയാണെന്നും ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്‌ടർ ശൈലേഷ് ചന്ദ്ര വ്യക്‌തമാക്കി.

By Senior Reporter, Malabar News
Tata.cars
Image Courtesy: CarWale

പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇനിമുതൽ കമ്പനിയുടെ പാസഞ്ചർ കാറുകൾ ‘Tata.cars’ എന്ന ബ്രാൻഡ് നാമത്തിലാണ് അറിയപ്പെടുക. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ പരമ്പരാഗത ഇന്ധന മോഡലുകളും ഇലക്‌ട്രിക്‌ വാഹനങ്ങളും ഇനി ഒരൊറ്റ കുടക്കീഴിൽ ‘ടാറ്റ.കാർസ്’ എന്ന പേരിൽ അണിനിരക്കും.

നിലവിലുള്ള Tata.ev എന്ന ബ്രാൻഡിങ് ഇതിന് കീഴിലുള്ള ഒരു ഉപ ബ്രാൻഡായി തുടർന്നും പ്രവർത്തിക്കും. റീട്ടെയിൽ വിപണിയിൽ പുതിയ ഐഡന്റിറ്റി അവതരിപ്പിച്ചെങ്കിലും കമ്പനിയുടെ ഔദ്യോഗിക കോർപ്പറേറ്റ് ഘടനയിൽ യാതൊരു മാറ്റവുമില്ല. നിർമാണ പ്ളാന്റുകൾ, ഔദ്യോഗിക കരാറുകൾ, നിയമപരമായ ഫയലിംഗുകൾ എന്നിവയ്‌ക്കെല്ലാം ടാറ്റ മോട്ടർ പാസഞ്ചർ വെഹിക്കിൾസ് എന്ന രജിസ്‌റ്റർ ചെയ്‌ത പേര് തന്നെ മാറ്റമില്ലാത്ത തുടരും.

ഉപഭോക്‌തൃ തലത്തിലുള്ള വിൽപ്പന, പരസ്യങ്ങൾ, ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ എന്നിവയിൽ മാത്രമാണ് പുതിയ പേര് പ്രധാനമായും ഉപയോഗിക്കുക. ഇന്ത്യൻ ജനങ്ങൾ വർഷങ്ങളായി ടാറ്റയുടെ കാറുകളെ ടാറ്റ കാർസ് എന്ന് തന്നെയാണ് സാധാരണയായി വിളിക്കാറുള്ളതെന്നും ആ പേര് ഇപ്പോൾ ഔദ്യോഗികമായി സ്വീകരിക്കുകയാണെന്നും ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്‌ടർ ശൈലേഷ് ചന്ദ്ര വ്യക്‌തമാക്കി.

Most Read| ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026’ കിരീടം ചൂടി കേരളത്തിൽ നിന്നുള്ള കസിയ ലിസ് മേജോ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE