കയറ്റുമതി നിർത്തൂ, വാക്‌സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ

By Desk Reporter, Malabar News
Rahul-Gandhi on fuel price hike
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആവശ്യമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മറ്റ് വാക്‌സിനുകൾ വേഗത്തിൽ കണ്ടെത്താനും കോൺഗ്രസ് നേതാവ് സർക്കാരിനോട് അഭ്യർഥിച്ചു.

കേന്ദ്രത്തിന്റെ മേൽനോട്ടത്തിലും കാര്യങ്ങൾ നടപ്പിലാക്കുന്നതിലും വന്ന വീഴ്‌ച ശാസ്‌ത്ര സമൂഹത്തിന്റെയും വാക്‌സിൻ നിർമാതാക്കളുടെയും ശ്രമങ്ങളെ ദുർബലപ്പെടുത്തി എന്നും രാഹുൽ ആരോപിച്ചു.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും വാക്‌സിൻ വിതരണത്തിൽ കേന്ദ്രവും ചില സംസ്‌ഥാനങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന പശ്‌ചാത്തലത്തിലാണ് രാഹുൽ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.

Also Read:  മൻസൂർ കൊലപാതകം; ആകാശ് തില്ലങ്കേരിക്ക് പങ്കെന്ന് കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE