കോവിഡ് വ്യാപനം; പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ

By Staff Reporter, Malabar News
nightcurfew
Representational Image
Ajwa Travels

ചെന്നൈ: പുതുച്ചേരിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. ആരാധനാലയങ്ങൾ രാത്രി 8 മണിക്ക് അടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ നൂറ് രൂപയായിരിക്കും പിഴ. സിനിമാ തിയേറ്ററുകളിൽ 50 ശതമാനം വരെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

മതപരമായ ഒത്തുചേരലുകളിലും പരിമിതമായ ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. പുതുച്ചേരിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നൂറ് കോവിഡ് ടെസ്‌റ്റിങ് സെന്ററുകൾ ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി കഴിഞ്ഞു. ഇന്ന് പുതുതായി 223 പേർക്കാണ് പുതുച്ചേരിയിൽ കോവിഡ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,465 ആയി.

അതേസമയം പുതുച്ചേരിയുടെ ഭാഗമായുള്ള മാഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവുകൾ ഒന്നും തന്നെ നിലവിൽ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മാഹി ഭരണകൂടത്തിന് നിർദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കളക്‌ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ മലബാർ ന്യൂസിനോട് പ്രതികരിച്ചു.

Read Also: കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE