രാജ്യത്ത് കോവിഡ് രൂക്ഷം; ദിനംപ്രതി ഉയര്‍ന്ന് രോഗബാധിതര്‍

By Team Member, Malabar News
Malabarnews_covid india
Representational image
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. 77,266 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 33,87,500 ആയി ഉയര്‍ന്നു. രാജ്യത്ത് 1057 പേരാണ് കോവിഡ് മൂലം കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണസംഖ്യ ഇതോടെ 61,529 ആയി.

60,177 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ 25,83,948 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ഇപ്പോള്‍ രോഗമുക്തി നിരക്ക് 76.28 ശതമാനം ആണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം ഉയരുകയാണ്. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ആറ് എംഎല്‍എ മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 1840 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE