സംസ്‌ഥാനത്ത് കോവിഡ് പുതിയ ഘട്ടത്തിൽ; രണ്ടാഴ്‌ച നിർണായകമെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
Malabarnews_kk shailaja
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വരുന്ന രണ്ടാഴ്‌ച കോവിഡ് പ്രതിരോധത്തിൽ നിർണായകമാണെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനം കടുത്ത ആശങ്കയിലാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ നിർബന്ധമായും പരിശോധന നടത്തണം. കൂട്ടായ്‌മകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പടരാൻ കാരണമാകും. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും, അതുമൂലം ചികിൽസ ലഭിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉണ്ടായിരുന്നു. സത്യപ്രതിജ്‌ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിർദേശിച്ചു.

Read Also: മുല്ലപ്പള്ളിയെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവസരം നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE