കോവിഡ് ഇന്ത്യ; രോഗബാധ കുറയുന്നു, ഒന്നാമത് കേരളം തന്നെ

By Staff Reporter, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം റിപ്പോര്‍ട് ചെയ്‌തത്‌. വിവിധ സംസ്‌ഥാനങ്ങളിലായി നിലവിൽ ആകെ 1,58,817 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നത്. പ്രതിദിന കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകെ 3,42,85,814 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

251 പേര്‍ മരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണം 4,58,437 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 12,718 പേര്‍ രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തില്‍ ഇന്നലെ 7167 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ കുറയാതെ തുടരുകയാണ്. 10.99 ആണ് ടിപിആര്‍ നിലവിൽ. 6439 പേര്‍ രോഗമുക്‌തി നേടി. 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു. 14 മരണം റിപ്പോര്‍ട് ചെയ്‌തു.

Read Also: ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE