കോവിഡ്; 24 മണിക്കൂറിനിടെ 51,667 പുതിയ രോഗികൾ; 64,527 പേർക്ക് രോഗമുക്‌തി

By Trainee Reporter, Malabar News
india-covid
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 51,667 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 4.4 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്‌തത്‌. അതേസമയം, രാജ്യത്തെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടി കവിഞ്ഞു. ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 3.93 ലക്ഷമായി. 24 മണിക്കൂറിനിടെ 64,527 പേർ കോവിഡ് മുക്‌തരായി. 1,329 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ദിനംപ്രതി കുറയുന്നുണ്ട്. 2.98 ആണ് നിലവിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 18ആം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെയാകുന്നത്.  6.12 ലക്ഷം പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. 30 കോടി പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. 39,95,68,448 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 17,35,781 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Read also: എന്തുകൊണ്ട് ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ ആവശ്യപ്പെട്ടില്ല? മറുപടിയുമായി ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE