24 മണിക്കൂറിനിടെ 13,742 കോവിഡ് കേസുകൾ കൂടി; 104 മരണം

By Trainee Reporter, Malabar News
India covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,742 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 104 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 14,037 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,10,30,176 ആയി. 1,07,26,702 പേർ രോഗമുക്‌തി നേടി. 1,56,567 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 1,46,907 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുളളത്.

ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ 75 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, രാജ്യത്തെ 62 ശതമാനം ആരോഗ്യ പ്രവർത്തകരും കോവിഡിന് എതിരായ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,21,65,598 പേർ ഇതുവരെ ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചു.

Read also: പ്രധാനമന്ത്രി അടുത്തയാഴ്‌ച ജമ്മു കശ്‌മീർ സന്ദർശിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE