കോവിഡ്; മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ

By Trainee Reporter, Malabar News
Representational image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ആഴ്‌ചാവസാനം ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, പാർക്ക്, തിയേറ്ററുകൾ എന്നിവ അടച്ചിടും. സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളു. രാത്രി 8 മണി മുതൽ ആവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി നൽകും.

രാത്രി 8 മുതൽ രാവിലെ 7 മണി വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. ഗതാഗതത്തിന് നിലവിൽ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും 50 ശതമാനം പേരെ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളു. സിനിമാ ചിത്രീകരണങ്ങൾ അനുവദിക്കും, എന്നാൽ തിയേറ്ററുകൾ തുറക്കില്ലെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു.

Read also: ജവാൻമാരുടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE