എറണാകുളത്ത് കുറയാതെ കോവിഡ്; രോഗികളുടെ എണ്ണം വീണ്ടും 5,000 കടന്നു

By News Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5,000 കടന്നു. 5,492 പേർക്കാണ് ജില്ലയിൽ പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65,856 ആയി. 4052 പേർ രോഗമുക്‌തി നേടി.

അതേസമയം, ലോക്ക്‌ഡൗൺ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് പരിശോധന ശക്‌തമാക്കുകയാണ്. റോഡുകളിൽ പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ നിരീക്ഷണം നടത്തി. മതിയായ രേഖകൾ കൈവശം ഉള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. ജില്ലയിൽ ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 172 പേർക്കെതിരെ കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഗുരുതര ലംഘനം നടത്തിയ 59 പേരെ അറസ്‌റ്റ് ചെയ്യുകയും 82 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.

Also Read: പോലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ജനസഞ്ചാരം; പഴുതടച്ച് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE