കോവിഡ്: സംസ്‌ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 12.2 ശതമാനം

By Trainee Reporter, Malabar News
Covid spread in winter
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 12.20 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്ക്. 67593 സാമ്പിളുകളാണ് ഇന്ന് പരിശോധനക്ക് അയച്ചത്. ഇതില്‍ 8253 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. പരിശോധനക്ക് അയക്കുന്ന പ്രതിദിന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗ സ്‌ഥിരീകരണ നിരക്ക് കുറഞ്ഞത് സംസ്‌ഥാനത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്.

Read also: ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം, ബിജെപി ആശങ്കയില്‍

ഇന്ന് രോഗം സ്‌ഥിരീകരിച്ചവരില്‍ 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതില്‍ 939 പേരുടെ രോഗ ഉറവിടം വ്യക്‌തമല്ല. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 163 പേര്‍ക്കും 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 25 കോവിഡ് മരണങ്ങളാണ് ഇന്ന് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 1,306 ആയി. 6,468 പേരാണ് ഇന്ന് കോവിഡ് രോഗമുക്‌തി നേടിയത്. വിവിധ ജില്ലകളിലായി 2,83,517 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE