രോഗമുക്‌തരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,620 കോവിഡ് മുക്‌തർ

By Team Member, Malabar News
Saudi Covid
Ajwa Travels

റിയാദ്: പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കുത്തനെ ഉയർന്നു. 1,620 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 1,063 ആണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

സൗദിയിൽ ഏറെക്കാലത്തിന് ശേഷമാണ് ഇത്രയധികം ആളുകൾ ഒരു ദിവസം കോവിഡ് മുക്‌തരാകുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 5,27,877 ആയി ഉയർന്നു. ഇവരിൽ 5,08,994 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 8,259 ആയും ഉയർന്നു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10,624 ആണ്. ഇവരിൽ 1,434 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 96.3 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.6 ശതമാനമായും തുടരുകയാണ്.

Read also : സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനം; മഅ്ദിന്‍ അക്കാദമിയില്‍ ആചരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE