സൗദിയില്‍ കോവിഡ് രോഗമുക്‌തി നിരക്കില്‍ വര്‍ധന; രോഗമുക്‌തർ 357

By Team Member, Malabar News
Malabarnews_saudi covid
Representational image
Ajwa Travels

റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,304 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്‌തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗമുക്‌തി നിരക്കിലുണ്ടാകുന്ന ഈ വര്‍ധന രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 305 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,53,255 ആയി ഉയര്‍ന്നു. ഒപ്പം തന്നെ 16 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് നിലവില്‍ 5,657 ആളുകള്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായിട്ടുണ്ട്. മരണനിരക്ക് ഇപ്പോഴും 1.6 ശതമാനമായി തുടരുകയാണ്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 7,294 ആണ്. ഇവരില്‍ 810 ആളുകളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് റിയാദിലാണ്. 57 പേര്‍ക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്.

Read also : ഗോള്‍ഡന്‍ വിസ; യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE