കോവിഡ് നിയന്ത്രണങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം 

By Team Member, Malabar News
Restrictions in Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെ ലോക്ക്ഡൗൺ ഇളവുകൾ തീരുമാനിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. നിലവിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി മുഖ്യമന്ത്രി ഡെൽഹിയിലാണ്. അതിനാൽ ഓൺലൈൻ വഴിയായിരിക്കും അവലോകന യോഗം ചേരുക.

നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് തിരക്ക് വർധിക്കുന്നതിന് ഇടയാക്കുമെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വാരാന്ത്യ ലോക്ക്ഡൗൺ തുടരുന്നതിൽ വിമർശനം ഉയരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുടെ ഭാഗമായി ഇത് തുടരാനാണ് സാധ്യത.

നിലവിൽ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കടകൾ അടച്ചിടുന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ട് വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകി.

Read also : പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE